തിരുവനന്തപുരം|
PRIYANKA|
Last Modified വെള്ളി, 15 ജൂലൈ 2016 (08:15 IST)
ആഭ്യന്തര യുദ്ധം ശക്തമായി ദക്ഷിണ സുഡാനില്‍ നിന്നും മലയാളികള്‍ ഉല്‍പ്പെട്ട ആദ്യ സംഘമെത്തി. ഇന്നു പുലര്‍ച്ചെ
38 മലയാളികളടക്കം 146 പേരടങ്ങുന്ന സംഘം തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. മലയാളികള്‍ക്കു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും വിമാനത്തിലുണ്ട്. രണ്ടാമത്തെ സംഘം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.
രണ്ടു സൈനിക വിമാനങ്ങളിലാണ് സുഡാന് തലസ്ഥാന നഗരമായ ജുബയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നത്.
വിമാനത്താവളത്തിലെത്തുന്നവര്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി, റെയില്‍വേ തുടങ്ങി വിവിധ വകുപ്പുകളുടെ സഹായത്തോടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തിലും ചില ഹോട്ടലുകളിലും ഇവര്‍ക്കാവശ്യമായ ആഹാരങ്ങള്‍ ലഭിക്കുന്നതിനും സൗകര്യമുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നുള്ളവര്‍ക്ക് പോകുന്നതിനായി ട്രെയിനില്‍ പ്രത്യേക സീറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
സുഡാനില്‍ കുടുങ്ങിയ 300 ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരാന്‍ രണ്ടു വിമാനങ്ങളാണ് ഇന്ത്യ അയച്ചിട്ടുള്ളത്. രണ്ടാമത്തെ വിമാനം പതിനൊന്നു മണിയോടെ എത്തുമെന്നാണ് കരുതുന്നത്.