ഐഎസ്‌ഐഎസ്: ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായവരുടെ ഫോണ്‍കോല്‍ കേന്ദ്രീകരിച്ചും അന്വേഷണം

കാണാതായവര്‍ മുന്‍കാലങ്ങളില്‍ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പരുകളെ ആശ്രയിച്ചാണു അന്വേഷണം. കാണാതായ ശേഷം സന്ദേശങ്ങള്‍ വന്ന ഫോണ്‍നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

കാസര്‍കോട്| priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (08:20 IST)
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്ന് മാസത്തിനിടെ 17 പേരെ കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം കാണാതായവരുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചു പരിശോധനയും അന്വേഷണവും തുടങ്ങി. കാണാതായവര്‍ മുന്‍കാലങ്ങളില്‍ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പരുകളെ ആശ്രയിച്ചാണു അന്വേഷണം. കാണാതായ ശേഷം സന്ദേശങ്ങള്‍ വന്ന ഫോണ്‍നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

സന്ദേശം വന്ന ഫോണുകള്‍ വീട്ടുകാരുടെ കൈയ്യില്‍ നിന്നും അന്വേഷണ സംഘം വാങ്ങിയിട്ടുണ്ട്. കാണാതായവരുമായി അടുപ്പമുണ്ടായിരുന്നവരില്‍ നിന്നും സംഘം മൊഴിയെടുക്കും. പാലക്കാടു നിന്നും രണ്ടു കുടുംബങ്ങളെ കാണാതായ സംഭവത്തില്‍ പോലീസ് തൃക്കരിപ്പൂരിലെത്തി അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. പാലക്കാടു നിന്നും കാണാതായ യഹ്യ, ഈസ എന്നിവര്‍ പലതവണ പടന്നയിലും തൃക്കരിപ്പൂരിലും എത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :