സൂര്യനെല്ലി പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (13:51 IST)
സൂര്യനെല്ലി പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നിട്ടും എന്തുകൊണ്ട് അതിന് ശ്രമിച്ചില്ലെന്നും സുപ്രീംകോടതി. സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ
പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്. സ്വന്തം ഇഷ്‌ടപ്രകാരമാണോ പെണ്‍കുട്ടി പോയതെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.

അതേസമയം, കേസിലെ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം നല്കാനവില്ലെന്നും അടുത്തവര്‍ഷം മാര്‍ച്ചില്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസിൽ ഹൈക്കോടതി ശിക്ഷിച്ച ധര്‍മരാജന്‍ ഉള്‍പ്പെടെ 15 പേരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമായിരുന്നു പ്രതികളുടെ വാദം.

സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി തുടരെ തുടരെ മൊഴിമാറ്റുകയാണെന്നും അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് ഹൈക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :