തന്റെ മകന്‍ അബദ്ധം കാണിക്കില്ലെന്ന് ധനുഷിന്റെ അമ്മ രമാദേവി

കൊല്ലം| JOYS JOY| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2015 (11:31 IST)
തന്റെ മകന് ഒരിക്കലും അബദ്ധം പറ്റില്ലെന്ന് കോഴിക്കോട് വെച്ച് വെടിയേറ്റു മരിച്ച എന്‍ സി സി കേഡറ്റ് ധനുഷിന്റെ അമ്മ രമാദേവി. ഒരു സ്വകാര്യവാര്‍ത്താ ചാനലാണ് ധനുഷിന്റെ അമ്മയുടെ പ്രതികരണം പുറത്തുവിട്ടത്. എന്‍ സി സിക്കു വേണ്ടി വളരെ ആത്മാര്‍ത്ഥമായി അദ്ധ്വാനിക്കുന്ന കുട്ടിയാണ് തന്റെ മകനെന്നും അവന് അബദ്ധം പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റാര്‍ക്കോ പറ്റിയ അബദ്ധമാണ് മകന്റെ മരണത്തിന് കാരണമായത്. അത് മകന്റെ മേല്‍ ചുമത്താന്‍ അനുവദിക്കില്ല. അതിനു വേണ്ടി എവിടെ വരെ പോകുമോ അവിടെ വരെ പോകുമെന്നും അമ്മ രമാദേവി പറഞ്ഞു.

അതേസമയം, ധനുഷ് സ്വയം വെടിയേറ്റു മരിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ധനുഷിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എന്‍ സി സിയുടെ അന്വേഷണത്തില്‍ തൃപ്‌തരല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ സംഭവം നടന്നിട്ടും വൈകുന്നേരം നാലുമണിയോടെയാണ് ഇക്കാര്യം അധികൃതര്‍ വീട്ടില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍ കൂടിയാണ് രമാദേവി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :