കൊച്ചി|
Sajith|
Last Updated:
വെള്ളി, 29 ജനുവരി 2016 (12:49 IST)
സോളാര്‍ അഴിമതിയില്‍ വെന്തുരുകുന്ന കേരള മുഖ്യമന്ത്രിക്കുനേരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ടീയ നിരീക്ഷകന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്. തന്നെപ്പോലെയുള്ളവരുടെ കണ്ണീരിന് സംഹാരത്തിന്റെ ശക്തിയുണ്ടെന്നു കാലം സ്വയം തെളിയിച്ചതാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ഈ നിയമനടപടികളെന്ന് ചെറിയാന്‍ ഫിലിപ്പ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ലീഡര്‍ കെ കരുണാകരന്റെ ശാപാഗ്നിയില്‍ ഉമ്മന്‍ ചാണ്ടി വെന്തുരുകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന്. ചതിയന്മാര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ചരിത്രം ഒരുകാലത്തും അവര്‍ക്കു മാപ്പുനല്‍കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ബ്രൂട്ടസിന്റെ മന:സാക്ഷി'യ്ക്കു സമാനമാണ് ഉമ്മൻ ചാണ്ടിയുടെ മന:സാക്ഷിയെന്നും ധാർമ്മികതയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി യൂദാസാണെന്നും അദ്ദേഹം പറയുന്നു.
ഇന്നലെ ഐ ഗ്രൂപ്പ് നേതാവായ അജയ് തറയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് കാലം നല്‍കിയ തിരിച്ചടിയാണ് ഇതെന്ന്
പ്രമുഖ ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍ ചന്ദ്രശേഖരനും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ഇത്തരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.സോളാര്‍ അഴിമതിയില്‍ വെന്തുരുകുന്ന കേരള മുഖ്യമന്ത്രിക്കുനേരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ടീയ നിരീക്ഷകന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്. തന്നെപ്പോലെയുള്ളവരുടെ കണ്ണീരിന് സംഹാരത്തിന്റെ ശക്തിയുണ്ടെന്നു കാലം സ്വയം തെളിയിച്ചതാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ഈ നിയമനടപടികളെന്ന് ചെറിയാന്‍ ഫിലിപ്പ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ലീഡര്‍ കെ കരുണാകരന്റെ ശാപാഗ്നിയില്‍ ഉമ്മന്‍ ചാണ്ടി വെന്തുരുകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന്. ചതിയന്മാര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ചരിത്രം ഒരുകാലത്തും അവര്‍ക്കു മാപ്പുനല്‍കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ബ്രൂട്ടസിന്റെ മന:സാക്ഷി'യ്ക്കു സമാനമാണ് ഉമ്മൻ ചാണ്ടിയുടെ മന:സാക്ഷിയെന്നും ധാർമ്മികതയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി യൂദാസാണെന്നും അദ്ദേഹം പറയുന്നു.
ഇന്നലെ ഐ ഗ്രൂപ്പ് നേതാവായ അജയ് തറയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് കാലം നല്‍കിയ തിരിച്ചടിയാണ് ഇതെന്ന്
പ്രമുഖ ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍ ചന്ദ്രശേഖരനും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ഇത്തരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.