പൊലീസ് നോക്കി നിന്നു; ടിപി ശ്രീനിവാസനെ എസ്​​എഫ്​ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു, ഒടുവില്‍ അടിച്ചുവീഴ്​ത്തി

ടിപി ശ്രീനിവാസന്‍ , പൊലീസ് , ആഗോള വിദ്യാഭ്യാസ സംഗമം , എസ്​എഫ്​ഐ  , സോളാര്‍ കെസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 29 ജനുവരി 2016 (10:37 IST)
കോവളത്തു നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പ​ങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടിപി ശ്രീനിവാസനു നേരെ പ്രവർത്തകരുടെ കൈയ്യേറ്റം. വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് എത്തിയ ​ശ്രീനിവാസനെ എസ്​എഫ്​ഐ പ്രവർത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് മാറുകയായിരുന്ന അദ്ദേഹത്തെ ഒരു പ്രവർത്തകൻ അടിച്ചു വീഴ്‌ത്തുകയായിരുന്നു.

തന്നെ മനപൂർവം തല്ലുകയായിരുന്നു എന്ന് ടിപി ശ്രീനിവാസൻ ആരോപിച്ചു. അതേസമയം, ടിപി ശ്രീനിവാസനെ തിരിച്ചറിയാന്‍ കഴിയാതിരുന്ന പൊലീസ് അദ്ദേഹത്തെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പോകുന്നതിന് അനുവദിക്കുകയായിരുന്നു. പ്രതിഷേധം രൂക്ഷമായപ്പോഴും ശ്രീനിവാസന്‍ ആരെന്ന് അറിയാതിരുന്ന പൊലീസ് കാഴ്‌ചക്കാരായി നില്‍ക്കുകയായിരുന്നു. മര്‍ദ്ദനം ഏറ്റുവാങ്ങിയ അദ്ദേഹം ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു സ്ഥലത്ത് പാര്‍ക്ക് ചെയ്‌ത ശേഷം നടന്നാണ് അദ്ദേഹം സംഭവസ്ഥലത്ത് എത്തിയത്.

അതേസമയം, എസ്എഫ്ഐ പ്രവർത്തകർക്ക് എന്തെങ്കിലും തരത്തിലുള്ള ഉത്തരവാദിത്തം സംഭവത്തിലുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേശീയ പ്രസിഡന്റ് വിപി സാനു വ്യക്തമാക്കി. സംഭവത്തിൽ സാനുവും സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഖേദം പ്രകടിപ്പിച്ചു.

വിദ്യാഭ്യാസ രംഗ​ത്തെ കച്ചവടവത്​കരിക്കുന്നു എന്നാരോപിച്ചാണ്​ എസ്​.എഫ്​.​ഐ സമരം നടത്തുന്നത്​. അതേസമയം സമരം നടക്കുന്ന സ്ഥലത്തേക്ക്​ കയറിവന്ന ടിപി ശ്രീനിവാസനാണ്​ പ്രകോപനം സൃഷ്​ടിച്ചതെന്ന്​ എസ്​.എഫ്​.​ഐ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :