സോളാര്‍; ജയില്‍ രജിസ്‌റ്റര്‍ തിരുത്തല്‍: ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

  സോളാര്‍ തട്ടിപ്പുകേസ് , സരിത എസ് നായര്‍ , സോളാര്‍ , രജിസ്‌റ്റര്‍ തിരുത്തല്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 24 ജൂണ്‍ 2015 (12:36 IST)
സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ താമസിച്ച അട്ടക്കുളങ്ങര ജയിലിലെ രജിസ്റ്റര്‍ തിരുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയില്‍ ഡിജിപി ലോകനാഥ് ബെഹ്റയോട് റിപ്പോര്‍ട്ട് തെടി. സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാക്കിയ രേഖകള്‍ തിരുത്തിയതില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്നലെ അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് നസീറ ബീവിയാണ് കമ്മീഷന്‍ മുമ്പാകെ ഈ രജിസ്റ്റര്‍ ഹാജരാക്കിയിരുന്നത്. സരിത മൊഴി മാറ്റിയതിന്റെ തലേന്ന് അമ്മയും ബന്ധു ആദര്‍ശും ജയിലില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരുടെ സന്ദര്‍ശന സമയമാണ് രജിസ്റ്ററില്‍ തിരുത്തിയിരിക്കുന്നത്. ഇതേദിവസം, ജയില്‍ ഡി ജി പി ഗോപകുമാറും ജയിലില്‍ സരിതയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനത്തിന്റെ ഭാഗമെന്നായിരുന്നു താന്‍ എത്തിയതെന്നാണ് ജയില്‍ ഡി ജി പിയുടെ വിശദീകരണം.

എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ സന്ദര്‍ശിച്ചിട്ടില്ല. സന്ദര്‍ശക രജിസ്റ്ററിലെ പേജുകള്‍ ഇളക്കി മാറ്റിയെന്നും തിരുത്തിയെന്നും വ്യക്തമാണ്. സന്ദര്‍ശകരെ നിശ്ചിതസമയത്തിന് മുമ്പും ശേഷവും അനുവദിച്ചതിനും രജിസ്റ്ററില്‍ തെളിവുണ്ട്. അഡ്വ ഫെനിയും ബാഹുലേയനും സന്ദര്‍ശിച്ചത് വൈറ്റ്‌നര്‍ വെച്ച് തിരുത്തിയിട്ടുണ്ട്. അതേസമയം, സന്ദര്‍ശക ഡയറി റീ ബയന്‍ഡ് ചെയ്തതായി ജയില്‍ സൂപ്രണ്ട് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :