അശ്ലീല പദപ്രയോഗങ്ങളും ചീത്തവിളിയും; ഡബ്ല്യൂസിസിയുടെ ഫേസ്‌ബുക്ക് പേജില്‍ പൊങ്കാല

അശ്ലീല പദപ്രയോഗങ്ങളും ചീത്തവിളിയും; ഡബ്ല്യൂസിസിയുടെ ഫേസ്‌ബുക്ക് പേജില്‍ പൊങ്കാല

  social media , WCC , facebook post , Dileep , Amma , അമ്മ , ഫേസ്‌ബുക്ക് , പതിനേഴുകാരി , ഡബ്ല്യൂസിസി
കൊച്ചി| jibin| Last Modified ഞായര്‍, 14 ഒക്‌ടോബര്‍ 2018 (10:56 IST)
മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ ‘അമ്മ’യ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ മോശം കമന്റുകളും പ്രസ്‌താവനകളും നിറഞ്ഞു.

ഡബ്ല്യൂസിസിയുടെ കമന്റ് ബോക്‍സില്‍ നിറയെ അശ്ലീല പദപ്രയോഗങ്ങളാണുള്ളത്. മറ്റു ചില സമൂഹമാധ്യമങ്ങളിലൂടെയും സംഘടനയ്‌ക്കതിരെ അവഹേളനമുണ്ടായി. അതേസമയം, ഡബ്ള്യുസിസിയെ അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച അമ്മയ്‌ക്കെതിരെ ശനിയാഴ്‌ച നടത്തിയ പത്രസമ്മേളനത്തില്‍ ഡബ്ള്യുസിസി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള എതിര്‍പ്പിന് കാരണമായത്.

അതേസമയം, സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചു. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :