നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

V Sivankutty (Minister)
V Sivankutty (Minister)
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 21 ഡിസം‌ബര്‍ 2024 (15:18 IST)
നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷം നടക്കുമ്പോഴാണ് സംഭവം. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹക്കാണ് ക്ലാസ് മുറിയില്‍ വച്ച് പാമ്പിന്റെ അടിയേറ്റത്.

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. സ്‌കൂള്‍ പരിസരം കാടുകയറിയ നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം സ്‌കൂളിന്റെ പരിസരം ചിത്രീകരിക്കാനെത്തിയ മാധ്യമങ്ങളെ മാനേജര്‍ അകത്തേക്ക് കടത്തി വിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :