ന്യൂഡല്‍ഹി|
Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (10:23 IST)
വൃത്തിയുടെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിം ആണ് ഒന്നാം സ്ഥാനത്ത്. നാഷണല്‍ സാമ്പിള്‍ സര്‍വേ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തെ കണ്ടെത്തിയത്.
മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലും വൃത്തിയുള്ള ആദ്യത്തെ പത്തു സംസ്ഥാനങ്ങളിലും സിക്കിമാണ് ഒന്നാം സ്ഥാനത്ത്.
മികച്ച ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ സിക്കിം ഒന്നാം സ്ഥാനത്തും (99.9 ശതമാനം), ഹിമാചല്‍ പ്രദേശ് (97.11%) രണ്ടാം സ്ഥാനത്തും കേരളം (96.35 %) മൂന്നാം സ്ഥാനവും നേടി. ബിഹാറാണ് ഏറ്റവും പിന്നില്‍.