മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാം, പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ല - അതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തം !

മുഖ്യമന്ത്രി പൂക്കളമിടാനൊരുങ്ങുന്നു, അതും പ്രവൃത്തിസമയത്ത്!

Pinarayi Vijayan, CM, Ramesh Chennithala, Onam, Pookkalam, Kodiyeri, Celebration, Onam News, Onam Tradition, Onam History, Onam Culture, Onam recipes, Onam special TV shows, Onam movie release, Celebrities plans for Onam, Celebs celebrate Onam, Onam Videos, Onam Gallery, Onam, Thiru Onam, kerala, Onam Festival, Mahabali, Onam Special, Onam Cinema, Onam Films, Onam Sadhya, Onam Rituals, Mahabali, Maveli, മുഖ്യമന്ത്രി, പിണറായി വിജയന്‍, രമേശ് ചെന്നിത്തല, ഓണം, സര്‍ക്കാര്‍ ജീവനക്കാര്‍, പൂക്കളം, കോടിയേരി, ആഘോഷം, കേരളം, മഹാബലി, തിരുവോണം, ഉത്സവം, ഓണം സിനിമ, ഓണസദ്യ, ഓണം ചടങ്ങുകള്‍, ഓണാഘോഷം
തിരുവനന്തപുരം| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (17:07 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ആഹ്വാനമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ജീവനക്കാര്‍ പൂക്കളമിടരുതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ പ്രതികരിച്ചു.

ഈ വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:

അറിഞ്ഞില്ലേ വിശേഷം. ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ജീവനക്കാര്‍ പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ ലക്ഷങ്ങള്‍ മുടക്കി പ്രവൃത്തി ദിവസം ഓണാഘോഷം നടത്താന്‍ പോവുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും എം പിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍പടയാണ് സര്‍ക്കാര്‍ ചിലവില്‍ ആഘോഷത്തിനെത്തുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് പരിപാടി. കുടുംബസമേതമാണ് ആഘോഷം. സര്‍ക്കാര്‍ ഓഫീസുകളില്‍ അത്തപ്പൂക്കളം പാടില്ലെങ്കിലും അവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ പൂക്കളമിടുന്നുണ്ട്. പുറമെ വിഭവ സമൃദ്ധമായ ഓണസദ്യയും. മുഖ്യമന്ത്രിയ്ക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാം. ആഘോഷിക്കാം. പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ല. അതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :