Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (14:13 IST)
കേരളം പ്രളയമുഖത്ത് നില്‍ക്കുമ്പോള്‍ നന്മയുടെ, മനുഷ്യത്വത്തിന്റെ ഒറ്റയാള്‍ തുരുത്തായി മാറുകയാണ് നൗഷാദ് എന്ന തെരുവു കച്ചവടക്കാരന്‍. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ കൈയ്യിലുള്ളതെല്ലാം നൽകിയ നൌഷാദിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ. നൗഷാദിനെ സ്‌നേഹം കൊണ്ട് പൊതിയുകയാണ് കേരളം. നടന്‍ സിദ്ദിഖും നൌഷാദിനെ ചേർത്തു പിടിക്കുകയാണ്.
ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നുവെന്ന് സിദ്ദിഖ് ഫേസ്ബുക്ക് കുറിച്ചു.
അതേസമയം, നൌഷാദിനു വരുത്തിയ നഷ്ടത്തിൽ ഒരു പങ്കെന്നോണം 50,000 രൂപ നൽകാൻ താൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവും നടനുമായ തമ്പി ആന്റണി. നൗഷാദിന്റെ ഫോൺ നമ്പർ ലഭിച്ചെന്നും ഉടൻ തന്നെ അദ്ദേഹത്തെ വിളിക്കുമെന്നും തമ്പി ആന്റണി വ്യക്തമാക്കി.