‘ഇതാണ്, ഇങ്ങനെയാണ് എന്റെ പെരുന്നാൾ’; ഉറവ വറ്റാത്ത നന്മയുടെ മുഖമായി നൌഷാദ്

Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (11:55 IST)
കേരളം വീണ്ടും മഴയുടെ പിടിയിലായ മൂന്ന് ദിനങ്ങളാണ് കഴിഞ്ഞു പോയത്. ഇതിനിടയിൽ പ്രളയക്കെടുതിയിൽ കഴിയുന്നവർക്ക് സഹായവാദ്ഗാനവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യത്വം ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മാലിപ്പുറം സ്വദേശിയായ നൗഷാദ് എന്ന കച്ചവടക്കാരന്‍.

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം ചോദിച്ച് എത്തിയവര്‍ക്ക് കടയിലെ വസ്ത്രങ്ങള്‍ ചാക്കുകളില്‍ വാരിക്കോരി നല്‍കിയിരിക്കുകയാണ്. വില പോലും നോക്കാതെ വസ്ത്രങ്ങള്‍ ഏതെന്ന് പോലും നോക്കാതെ കടയിലെ വസ്ത്രങ്ങള്‍ ചാക്കുകളിലേക്ക് ഇടുന്ന നൗഷാദ് എന്ന വലിയ മനുഷ്യന്റെ ആകാശത്തോളം പോന്ന നന്‍മ കണ്ട് കേരളത്തിന്റെ കണ്ണ് നിറയുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :