‘ചാരക്കേസില്‍ എന്താണ് സംഭവിച്ചതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണം’

തിരുവനന്തപുരം| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (12:55 IST)
ഐ‌എസ്‌ആര്‍‌ഒ ചാരക്കേസില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. താന്‍ ബലിയാടായെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൗരവകരമാണ്.

കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന് കാത്തിരിക്കുകയാണ്. നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പത്മജ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :