ഐഎസ്ആര്‍ഒ ചാരക്കേസ്: വിധിപ്പകര്‍പ്പ് ലഭിച്ചശേഷം തീരുമാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം| Last Updated: ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (11:59 IST)
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയില്‍ വിധിപ്പകര്‍പ്പ് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തും. ഇതിനായി കോടതിവിധിയുടെ പകര്‍പ്പ് ആവശ്യമാണ്. പകര്‍പ്പ് ലഭിച്ചശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായിരുന്ന നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് നമ്പി നാരായണന്‍ ഹര്‍ജി നല്‍കിയിരുന്നത്. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ വിശദമായ തീരുമാനം അറിയിക്കണമെന്നാണ് കോടതി നിര്‍ദേശം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :