ഷുക്കൂർ വധം: വിചാരണ കണ്ണൂരിൽ നിന്ന് മാറ്റണമെന്ന് സിബിഐ - എതിര്‍പ്പുമായി പ്രതിഭാഗം

  shukoor murder case , cjm , cbi , p jayarajan , CPM , സിബിഐ , അരിയിൽ ഷുക്കൂർ , സിബിഐ , പി ജയരാജന്‍
തലശ്ശേരി| Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (13:34 IST)
വധക്കേസിൽ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ. തലശ്ശേരി കോടതിയിൽ നിന്ന്​കൊച്ചി സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ്​സിബിഐ
ആവശ്യപ്പെട്ടത്​.

ഷുക്കൂര്‍ വധക്കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനിടെ സിബിഐ. അന്വേഷണ സംഘമാണ് തലശ്ശേരി കോടതിയില്‍ ഈ ആവശ്യമുന്നയിച്ചത്.

എന്നാല്‍ സിബിഐയുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. ഇടപെട്ടാണ്​നേരത്തെ കേസ്​തലശേരി കോടതിയിലേക്ക്​മാറ്റിയതെന്നും അടിക്കടി ആവശ്യം മാറ്റുകയാണെന്നും പ്രതിഭാഗം അറിയിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ സാഹചര്യം മാറിയെന്നും കോടതി മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗവും വ്യക്തമാക്കി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ടിവി രാജേഷ് എംഎല്‍എ വ്യാഴാഴ്ച കോടതിയില്‍ ഹാജരായി. അതേസമയം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ എത്തിയില്ല.

കേസിലെ 28 മുതൽ 32 വരെയുള്ള പ്രതികൾ കോടതിയിൽ
വിടുതൽ ഹർജി സമർപ്പിച്ചു. ഫെബ്രുവരി 19-നാണ് കേസ് ഇനി പരിഗണിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :