ഷുഹൈബ് വധം; കൂടുതല്‍ പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകര്‍

aparna| Last Modified ചൊവ്വ, 6 മാര്‍ച്ച് 2018 (08:21 IST)
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
പിടിയിലായ ഇരുവരും സിപിഐഎം പ്രവര്‍ത്തകരാണ്. ഇതിനു പുറമെ ശുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന രണ്ട് വാളും ഒരു മഴുവും പോലീസ് ഇന്നലെ കണ്ടെടുത്തു. തെരൂരില്‍ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുമ്പോഴാണ് വാഗണര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്.

ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷുഹൈബ് മരണപ്പെടുകയായിരുന്നു. കേസില്‍ സ്ഥലത്ത് പ്രക്ഷോഭങ്ങള്‍ സ്രഷ്ടിക്കപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :