അവിഹിതബന്ധം ഭര്‍ത്താവ് അറിയാതിരിക്കാന്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി

ചണ്ഡിഗഡ്, തിങ്കള്‍, 5 മാര്‍ച്ച് 2018 (13:52 IST)

mother killed son , mother , killed son , police , രജ്‌വന്ത് കൗര്‍ , ഗൗതം കുമാര്‍ , പൊലീസ് , അവിഹിതബന്ധം ,  പൊലീസ്

അവിഹിതബന്ധം ഭര്‍ത്താവിനോട് പറയുമെന്ന ഭയത്തില്‍ നാലുവയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ചണ്ഡിഗഡിലെ കപുര്‍ത്തലയിലുള്ള തല്‍വാന്‍ഡി ചൗദ്രിയാന്‍ ഗ്രാമത്തിലാണു സംഭവം.

കൊലയ്‌ക്കു ശേഷം കുട്ടിയുടെ അമ്മ രജ്‌വന്ത് കൗറും കാമുകന്‍ ഗൗതം കുമാറും ഒളിവില്‍ പോയി. ഇവര്‍ക്കായി പൊലീസ് തിരിച്ചില്‍ ശക്തമാക്കി. അവിഹിതബന്ധം ഭര്‍ത്താവ് അറിയാതിരിക്കാനാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അനുജന്‍ വീടിനുള്ളില്‍ ബോധരഹതിനായി കിടക്കുകയാണെന്ന് മൂത്ത കുട്ടി സമീപവാസികളെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഈ സമയം കുട്ടി മരിച്ചിരുന്നു.

ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ പിതാവ് ബല്‍വിന്ദര്‍ സിംഗ് കൂടുതല്‍ ദിവസങ്ങളിലും വീട്ടില്‍ ഇല്ലായിരുന്നു. ഈ സമയത്താണ് ഗൗതം കുമാര്‍ വീട്ടില്‍ എത്തിയിരുന്നത്. പതിവായി എത്തുന്ന ഇയാള്‍ രാത്രിയിലും വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയതോടെയാണ് കൊല്ലപ്പെട്ട കുട്ടി വിവരം പിതാവിനെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു; നിര്‍ദേശം നല്‍കിയ മന്ത്രവാദിയും അറസ്‌റ്റില്‍

മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ...

news

ബാർ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോർട്ട്

ബാർ കോഴക്കേസിൽ കേരള കോൺ‌ഗ്രസ് എം ചെയർമാൻ കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് ...

news

കണ്ണിൽ കാണുന്നിടത്ത് ഒന്നും കൊണ്ടുപോയി നാട്ടാനുള്ളതല്ല പാർട്ടി കൊടി, ഏതുപാർട്ടിയായാലും ഇതു നല്ലതിനല്ല: മുഖ്യമന്ത്രി

പുനലൂരിൽ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായ എ ഐ വൈ എഫിനെ തള്ളി ...

news

ഓസ്കാർ നിറവിൽ ക്രിസ്റ്റഫർ നോലന്റെ ‘ഡൻകിർക്'; ഗാരി ഓൾഡ്മാൻ മികച്ച നടൻ, നടി ഫ്രാൻസിസ് മക്‌ഡോർമണ്ട്

ചലച്ചിത്രലോകം കാത്തിരുന്ന തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു. ...

Widgets Magazine