യുഡിഎഫ് ഭരണം മടുത്തു; ബിജെപിക്ക് കേരളം ഭരിക്കാമെന്ന് ഷോണ്‍ ജോര്‍ജ്

 ഷോണ്‍ ജോര്‍ജ് , ബിജെപി , ഫ്രണ്ട്-എം , യുഡിഎഫ്
കോട്ടയം| jibin| Last Modified ശനി, 16 ഓഗസ്റ്റ് 2014 (10:23 IST)
സംസ്ഥാനത്തെ യുഡിഎഫ് ഭരണം മടുത്തെന്നും കേരളത്തില്‍ നടമാടുന്നത് ദുര്‍ഭരണമാണെന്നും ഷോണ്‍ ജോര്‍ജ്. ബിജെപിയുടെ പോഷക സംഘടനയായ യുവമോര്‍ച്ച കോട്ടയത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കേരള കോണ്‍ഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഷോണ്‍ ജോര്‍ജ് വെടി പൊട്ടിച്ചത്.

കേരളത്തിലെ യുഡിഎഫ് ഭരണം സാധരണക്കാരനില്‍ നിന്നും അകന്നു പോയിരിക്കുന്നു. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണെങ്കില്‍ ബിജെപിക്ക് കേരളം ഭരിക്കാമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി ആര് സംസ്ഥാനം ഭരിച്ചാലും താന്‍ ആ പാര്‍ട്ടിയില്‍ ചേരുമെന്നും ഷോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നേരത്തെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന്റെ പ്രചരണാര്‍ഥം കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് പിസി ജോര്‍ജ് പങ്കെടുത്തത് വലിയ രാഷ്ട്രീയ കോലാഹലത്തിന് വഴിവച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :