പാലക്കാട് മത്സരിപ്പിക്കാതിരിക്കാന്‍ നീക്കം ?; പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്, തിങ്കള്‍, 6 നവം‌ബര്‍ 2017 (18:46 IST)

 Shobha surendran , BJP , kummanam , ബിജെപി , ശോഭാ സുരേന്ദ്രന്‍ , കുമ്മനം രാജശേഖരന്‍

പാര്‍ട്ടി വിടുന്നുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. താന്‍ ഇപ്പോഴും ബിജെപിയുടെ സജീവ പ്രവര്‍ത്തകയാണ്. പുറത്തുവന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ശോഭ വ്യക്തമാക്കി.

പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തകള്‍ സമൂഹമാ‍ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാ‍ണ് ശോഭാ സുരേന്ദ്രന്‍ നേരിട്ട് രംഗത്തുവന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭയെ പാലക്കാട് മത്സരിപ്പിക്കാതിരിക്കാന്‍ നീക്കം ശക്തമായെന്നും ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അവരെ മുരളീധരപക്ഷ നേതാവായ കൃഷ്ണകുമാര്‍ ഇടപെട്ട് അകറ്റി നിര്‍ത്തുകയാണെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച  ജനരക്ഷായാത്രയില്‍ നിന്ന് പകുതിയോടെ ശോഭ വിട്ടു നിന്നിരുന്നു. കൂടാതെ, പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭ പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്ത ശക്തമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നോട്ടു നിരോധനം വൻ ദുരന്തം, ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ - കേന്ദ്രത്തെ പരിഹസിച്ച് മമത രംഗത്ത്

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ...

news

ഹിന്ദുക്കള്‍ സിനിമ കണ്ടതിനാലാണ് കമല്‍ഹാസന്‍ താരമായത്: ജന ജാഗരണ സമിതി

ഹിന്ദുക്കള്‍ സിനിമ കണ്ടത് കൊണ്ടാണ് കമല്‍ഹാസന്‍ താരമായതെന്ന് ജന ജാഗരണ സമിതി. രാജ്യത്ത് ...

news

അവൾക്ക് ഒരേയൊരു ഡിമാൻറ് മാത്രം; ഒരു മഴു പോലും വീഴാതെ അവസാനം വരെ തുണയാകണം - യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മിഥ്യാധാരണകൾ മൂലം അനുയോജ്യനായ ഒരു വരനാകാൻ സാധിക്കാതെ ...

news

നടിയെ ഉപദ്രവിച്ച സംഭവം: ‘അവനൊപ്പം’ നില്‍ക്കുന്നത് ആരൊക്കെ ? - വിശദീകരണവുമായി ആഷിഖ് അബു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ അറസ്‌റ്റിലായി റിമന്‍‌ഡില്‍ ...

Widgets Magazine