തിരുവനന്തപുരം|
Aiswarya|
Last Updated:
തിങ്കള്‍, 10 ഏപ്രില്‍ 2017 (11:04 IST)
മുഖ്യമന്ത്രി
പിണറായി വിജയൻ വ്യക്തി വിരോധം തീർക്കുകയാണ് പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫിസിന് മുന്നിൽ സമരത്തിനെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത കെ എം
ഷാജഹാൻ. കുടാതെ ലാവ്ലിൻ കേസിൽ ഇടപെട്ടതിന് തന്നെ ദ്രോഹിക്കുന്നുവെന്ന്
മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറികൂടിയായ ഷാജഹാൻ ആരോപിച്ചുരുന്നു.
ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകു എന്നും അറസ്റ്റ് ഭരണഘടന ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് കാവലിൽ എൽഎൽബി പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് ഈ പ്രതികരണം ഉണ്ടായത്.
അതേസമയം അന്യായമായി ജയിലടച്ച മകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു ഷാജഹാന്റെ അമ്മ എൽ തങ്കമ്മയുടെ നിരാഹാരസമരം കിടക്കുകയാണ്. ഷാജഹാന്റെ അറസ്റ്റിനു പിന്നിൽ പിണറായി വിജയന്റെ പകപോക്കലാണെന്നും തങ്കമ്മ ആരോപിച്ചിരുന്നു.
എന്നാല്‍ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഷാജഹാന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേ തുടര്‍ന്ന് ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.സമരത്തിൽ തള്ളിക്കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ ജാമ്യമില്ലാത വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തു.