പിണറായി വിജയന്റെ ഹൃദയത്തിനകത്ത് ഇരുമ്പല്ല, കരിക്കിന്‍വെളളമാണ്; മന്ത്രി സുധാകരന്‍

പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കേരളത്തിന് കിട്ടിയിട്ടുണ്ടോ എന്ന് മന്ത്രി സുധാകരന്‍

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (10:25 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹൃദയത്തിനുള്ളില്‍ കരിക്കിന്‍ വെളളമാണുള്ളതെന്ന് മന്ത്രി ജി.സുധാകരന്‍. വളരെ നല്ല സ്വഭാവശുദ്ധിയും ഒരുപാട് ബാദ്ധ്യതയുമുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരന്‍ പറഞ്ഞു. പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രിയെ എന്നാണ് കേരളത്തിന് കിട്ടിയിട്ടുള്ളത്. പിണറായി വിജയന്‍ കൂടി ഇല്ലെങ്കില്‍ കേരള രാഷ്ട്രീയം എന്തായിരിക്കും. ഈ കോണ്‍ഗ്രസുകാരുടെ ആരെയാണ് വിശ്വസിക്കാന്‍ കൊളളാവുന്നതെന്നും സുധാകരന്‍ ചോദിച്ചു.

ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞിടത്ത് നില്‍ക്കുന്ന നേതാവാണ് പിണറായി. അങ്ങോട്ട് നിങ്ങളോട് ഏറ്റിട്ട് ആ ശല്യം പോകട്ടെയെന്ന് വിജയന്‍ സഖാവ് ഒരിക്കലും പറയില്ല. എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്, പിണറായി വിജയന്റെ മനസ്സ് ഭയങ്കര ഇരുമ്പാണെന്ന്. പക്ഷേ ഹൃദയത്തിനകത്ത് ഇരുമ്പല്ല, പകരം കരിക്കിന്‍വെളളമാണെന്നും എന്റെ സ്വന്തം അമ്മയായാലും ഏതെങ്കിലും ദുരുദ്ദേശമുളള കക്ഷികകളുടെ കൈയില്‍ പെടാതെ സൂക്ഷിക്കേണ്ടത് എന്റെ ചുമതലയാണെന്നും സുധാകരന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :