ആ "വെണ്ണിലവേ" ഒന്ന് കേട്ട്‌ നോക്കൂ, അങ്ങനെയൊരാൾ കാണാമറയത്തേക്ക്‌ ഒരു യാത്ര പോകുമ്പോൾ ആർഐ‌പി എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക്‌‌?

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (13:54 IST)

പ്രശസ്‌ത വയലിനിസ്‌റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ വിയോഗത്തിൽ ആർഐ‌പി മാത്രം രേഖപ്പെടുത്തിയവർക്കെതിരെ സംഗീതഞ്ജന്‍ ഷഹബാസ് അമന്‍. 'എത്ര നേരമെടുത്ത്‌ എത്ര പെയ്ൻ എടുത്തിട്ടാ ബാലഭാസ്ക്കറൊക്കെ ഒരു പീസ്‌ വയലിൻ അതിന്റെ പൂർണ്ണതയിൽ നമുക്ക്‌ വായിച്ച്‌‌ തന്നിട്ടുള്ളത്‌! ആ "വെണ്ണിലവേ" ഒന്ന് കേട്ട്‌ നോക്കൂ! അങ്ങനെയൊരാൾ കാണാമറയത്തേക്ക്‌ ഒരു യാത്ര പോകുമ്പോൾ RIP എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക്‌‌ ?'- ഷഹബാസ് അമൻ ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഒരാൾക്ക്‌ വേണ്ടി അവസാനത്തെ യാത്രാവചനം കുറിക്കുമ്പോൾ- അതും അയാൾക്ക്‌ വേണ്ടി ഇനി ഒരു പോസ്റ്റ്കാർഡ്‌ പോലും അയക്കാനില്ല എന്നിരിക്കെ- അർബൻ ഡിക്ഷ്ണറിയിൽ നിന്നും(ഇനി വല്യ ചരിത്ര കഥകളിൽ നിന്നായാലും വേണ്ടില്ല) Rest in peace ന്റെ ചുരുക്കെഴുത്തായ RIP എടുത്ത്‌ പ്രയോഗിക്കുന്ന, തീരെ നേരമില്ലാത്ത, ഒട്ടും വകതിരിവില്ലാത്തവരെക്കുറിച്ച്‌ എന്താണു പറയുക?! അതിനി ആരായാലും ശരി.അവരുടെ മേഖല ഏതായാലും ശരി,ഒന്നുകിൽ അവർ പക്കാ നോൺസെൻസ്‌! അല്ലെങ്കിൽ എന്തിലേക്കും എളുപ്പ വഴി അന്വേഷിക്കുന്നവർ! രണ്ടായാലും ശരി അസഹ്യമാണത്‌! അങ്ങനെയുള്ള യാത്രാമൊഴി പോലെ ആത്മാർത്ഥതയില്ലാത്തതായി മറ്റെന്തുണ്ട്‌ നിങ്ങൾ കണ്ടിട്ട്‌? ഒന്നുകിൽ മൗനം പാലിക്കാം..അല്ലെങ്കിൽ വാക്കുകളില്ലാതിരിക്കാം.പക്ഷേ 'റിപ്പ്‌' മാത്രം സഹിക്കാനാവുന്നില്ല! ഓക്കെ.കല്ലിന്മേൽ സ്ഥലമില്ലാത്തതോണ്ടാവാം ശ്മശാനത്തിൽ ചുരുക്കെഴുത്ത് ‌!.ഹൃദയത്തിലുമില്ലെന്നോ ? 
സങ്കടം തന്നെ! 
എത്ര നേരമെടുത്ത്‌ എത്ര പെയ്ൻ എടുത്തിട്ടാ ബാലഭാസ്ക്കറൊക്കെ ഒരു പീസ്‌ വയലിൻ അതിന്റെ പൂർണ്ണതയിൽ നമുക്ക്‌ വായിച്ച്‌‌ തന്നിട്ടുള്ളത്‌! ആ "വെണ്ണിലവേ" ഒന്ന് കേട്ട്‌ നോക്കൂ! അങ്ങനെയൊരാൾ കാണാമറയത്തേക്ക്‌ ഒരു യാത്ര പോകുമ്പോൾ RIP എന്ന് ചുരുക്കിപ്പറയാൻ നാണം വേണ്ടേ നമുക്ക്‌‌ ?
 
പ്രിയ ബാലൂ! നിങ്ങളുടെ പേരെടുത്ത്‌ പറഞ്ഞ്‌ ആളുകളെ ദ്വേഷിക്കേണ്ടി വന്നതിൽ ക്ഷമിക്കണേ ...
നിറയേ സ്നേഹം...എന്നെന്നേക്കും ❤️ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആര്‍ത്തവം അശുദ്ധി തന്നെയാണ്, വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടത്; കെ സുധാകരൻ

ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി ...

news

കലാഭവൻ മണിയുടെ മരണം: സംവിധായകൻ വിനയന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി

നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. ...

news

'ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ, ഇനി 14 ദിവസം, ഓരോ മിനിറ്റും വിലപ്പെട്ടതാണ്'

ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ചതിന് ഏറ്റവും കൂടുതൽ എതിർപ്പുകളുമായി രംഗത്തെത്തിയത് ...

news

ശബരിമല സ്ത്രീപ്രവേശനത്തിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ല, സുപ്രീം കോടതി വിധി വിട്ടുവീഴ്ചകളില്ലാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ ഏതു പ്രായക്കാരായ സ്ത്രികൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയിൽ സർക്കാർ ...

Widgets Magazine