ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (12:35 IST)

അന്തരിച്ച പ്രശസ്ത വയലിനിസ്‌റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍. ബാലഭാസ്കറിന്റെ വേർപാട് നികത്താനാകാത്ത നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.
 
"ബാലഭാസ്കറിന്റെ വേർപാട് നികത്താനാകാത്ത നഷ്‌ടം. ചെറുപ്രായത്തിൽ തന്നെ രാജ്യാന്തര പ്രശസ്തി നേടാൻ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കർ. ഫ്യൂഷൻ സംഗിത പരിപാടികളിലൂടെയും ആൽബങ്ങൾക്കും പിന്നിട് സിനിമയ്ക്കും സംഗീത സംവിധാനം നിർവ്വഹിച്ച് ചെറുപ്രായത്തിൽ തന്നെ അദ്ദേഹം സംഗീതലോകം കീഴടക്കി. ഇലക്ട്രിക് വയലിനിലൂടെ യുവ തലമുറയെ ഉന്മത്തരാക്കുമ്പോൾ തന്നെ ശാസ്ത്രീയ സംഗീതത്തിലൂടെ ശുദ്ധസംഗീത ആസ്വാദകർക്കും അദ്ദേഹം പ്രിയങ്കരനായി. ബാലയുടെ അപ്രതീക്ഷിത വേർപാട് അത്യന്തം വേദനാജനകവും ഭാവി സംഗീത ലോകത്തിന് വലിയ നഷ്ടവുമാണ്"- ഫേസ്‌ബുക്കിൽ കുറിച്ചു.
 
ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം നാളെ നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാലുമണിവരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ശേഷം കലാഭവനിലും പൊതുദര്‍ശനത്തിന് വയ്‌ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അതിജീവിക്കാനുള്ള കരുത്ത് ലക്ഷ്മിക്ക് ഉണ്ടാകട്ടെ: ദുൽഖർ സൽമാൻ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില അനുശോചിച്ച് സുഹൃത്തുക്കളും ആരാധകരും. ബാലഭാസ്കറിനും ...

news

'വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം, മരിക്കുന്നില്ല ഒരിക്കലും'

സംഗീത ലോകത്തിന് തീരാനഷ്‌ടം സമ്മാനിച്ചാണ് വയലിനിസ്‌റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കർ ...

news

ഒന്നര വർഷത്തെ പ്രണയം, വീട്ടുകാർ എതിർത്തിട്ടും ലക്ഷ്മിയെ ബാലു ജീവിതസഖിയാക്കി!

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവാർത്തയിൽ ...

news

ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള വി എസിന്റെ ആശങ്ക ശരിയാണ്: എ കെ ബാലൻ

ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള വി എസിന്റെ ആശങ്ക ശരിയാണെന്ന് മന്ത്രി എ കെ ബാലൻ. ...

Widgets Magazine