പട്ടാമ്പിയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഷാഫി പറമ്പിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (12:14 IST)
പാലക്കാട് നിയോജകമണ്ഡലം വിട്ട് എങ്ങോട്ടുമില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. ഇത്തവണ ഷാഫി പാലക്കാട് വിട്ട് പട്ടാമ്പിയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പട്ടാമ്പിയിലേക്ക് തനിക്ക് നേരത്തെ തന്നെ മാറാമായിരുന്നു എന്നാൽ ഇതുവരെ അതിനായി ശ്രമിച്ചിട്ടില്ല. തുടക്കകാരന്റെ പതർച്ച നേരിട്ടപ്പോളും എന്നെ ചേർത്തുപിടിച്ച പ്രദേശമാണിത്. പാലക്കാടുകാർ തനിക്ക് ഉള്ളറിഞ്ഞ് പിന്തുണ തന്നു. യു‌ഡിഎഫ് കഴിഞ്ഞ കുറി തോറ്റപ്പോളും തന്നെ 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച ജനതയാണിത്. പാലക്കാട്ടുകാർക്ക് തന്നെ വേണ്ട എന്ന് പറയാത്തിടത്തോളം മണ്ഡലം മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :