കാറിന്റെ ചില്ലു തകര്‍ത്ത് ഒന്നര ലക്ഷം രൂപ കവര്‍ന്നു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (20:29 IST)
പാലക്കാട്: പട്ടാപ്പകല്‍ നഗരത്തിലെ തിരക്കേറിയ റോഡിലെ സ്വകാര്യ ടെക്സ്റ്റയില്‍സിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് ഒന്നര ലക്ഷം രൂപ കവര്‍ന്നു. മകളുടെ വിവാഹാവശ്യത്തിനായി തുണിയെടുക്കാനെത്തിയ ഒറ്റപ്പാലം എസ്.ആര്‍.കെ നഗര്‍ മാറാമ്പില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ ആന്റണിയുടെ കാറില്‍ നിന്നാണ്
ഒന്നര ലക്ഷം രൂപ, മൊബൈല്‍ ഫോണ്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ മോഷണം പോയത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിനടുത്തുള്ള ടെക്സ്റ്റയില്‍സിന്റെ മുന്നിലെ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഇവര്‍ തുണിയെടുക്കാന്‍ കയറിയത്. എന്നാല്‍ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചു വന്നപ്പോഴാണ് കാറിന്റെ ചില്ലു തകര്‍ത്ത് ബാഗും പണവും കവര്‍ന്നതായി കണ്ടെത്തിയത്.

ഒഴിഞ്ഞ ബാഗ് പിന്നീട് പാലക്കാട് പ്രിയദര്‍ശിനി തിയേറ്ററിനടുത്ത് നിന്ന് കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ മോഷണം നടന്നതായി പോലീസ് അറിയിച്ചു. വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :