എ കെ ജെ അയ്യർ|
Last Modified ഞായര്‍, 1 ഒക്ടോബര്‍ 2023 (12:45 IST)
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. വെള്ളനാട് മേലാങ്കോട് കൂവപ്പടി പാലത്തിനടുത്തു
താമസം. സുണ്ടിത് ഭവനിൽ സുജിത് എന്ന 26 കാരനെ കഴക്കൂട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പ്രതിയുടെ വീട്ടിലും ഹോട്ടലിലും എത്തിച്ചു പീഡിപ്പിക്കുകയും കൂട്ടിയുടെ നഗ്ന ഫോട്ടോ എടുത്തു പരസ്യപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തിയശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.