എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:02 IST)
ഇടുക്കി: പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് കോടതി 43 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43 കാരനെ ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി.വർഗ്ഗീസാണ് ശിക്ഷിച്ചത്. ഇതിനൊപ്പം 39000 രൂപ പിഴയും അടയ്ക്കണം.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചു വീട്ടിലെത്തിയ പ്രതി തനിച്ചുണ്ടായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി പ്രതിരോധിച്ചതോടെ ദേഹോപദ്രവം ഏൽപ്പിച്ചു. കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ പതിനാലു സാക്ഷികളെയും 15 പ്രമാണങ്ങളെയും ഹാജരാക്കി.
വിവിധ വകുപ്പുകളിൽ ആകെ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്ത് വര്ഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.