എ കെ ജെ അയ്യർ|
Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (17:17 IST)
മലപ്പുറം: സഹ തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 15 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. മഞ്ചേരി കരുവമ്പ്രം ചാടിക്കൽ മങ്കരത്തൊട്ടി മുഹമ്മദ് എന്ന നാല്പത്തേഴുകാരനാണ് ജഡ്ജി എസ്.രശ്മി ശിക്ഷ വിധിച്ചത്.
കഠിനതടവിനൊപ്പം 15000 രൂപ പിഴയും വിധിച്ചു. പീഡനത്തിനും വീട്ടിൽ അതിക്രമിച്ചുകയറിയത്തിനും ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചതിനുമായാണ് ശിക്ഷ. മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു എന്നാണു കേസ്. കേസിനാസ്പദമായ സംഭവം നടന്നത് 2022 സെപ്തംബർ 14 നാണ്.
സഹോദരപുത്രനെ ആനക്കയം പാലത്തിൽ നിന്ന് പുഴയിലെറിഞ്ഞു കൊലപ്പെടുത്തി എന്ന കേസിൽ ജയിലിൽ കഴിയുമ്പോഴായിരുന്നു പ്രതി പരാതിക്കാരിയുടെ ഭർത്താവുമായി സൗഹൃദത്തിലായത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇരുമ്പുഴിയിലുള്ള ഇയാളുടെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് കേസ്. മഞ്ചേരി ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.