അശ്ലീല ചിത്രം കാണിച്ച് ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്| Last Modified ബുധന്‍, 28 മെയ് 2014 (15:59 IST)
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് ഊന്നാം‍പാറ സ്വദേശി തുളസീധരന്‍ എന്ന 57 കാരനാണു വെഞ്ഞാറമൂട് പൊലീസിന്‍റെ വലയിലായത്.

തുളസീധരന്‍റെ ആദ്യഭാര്യയെ ഉപേക്ഷിച്ച് ഊന്നാം‍പാറയിലെ വിധവയായ സ്ത്രീയ്ക്കൊപ്പം താമസിക്കവേയാണ്‌ രണ്ടാം ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുളസീധരന്‍റെ ആദ്യ ഭാര്യയില്‍ പതിനേഴും പത്തൊന്‍പതും വയസുള്ള രണ്ട് കുട്ടികളുണ്ട്.

രണ്ടാം ഭാര്യ വീട്ടിലില്ലാത്ത തക്കത്തില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടിയാണ്‌ തുളസീധരന്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വിവരം അറിഞ്ഞ രണ്ടാം ഭാര്യ ഇയാളെ താക്കീതു ചെയ്തെങ്കിലും വീണ്ടും പീഡനം തുടര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ തന്നെയാണ്‌ പൊലീസില്‍ പരാതി നല്‍കിയത്.

തുളസീധരനെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :