14 കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

ഓച്ചിറ| Last Modified ബുധന്‍, 28 മെയ് 2014 (15:52 IST)
ഓച്ചിറ സ്വദേശിയായ പതിനാലുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ കണ്ണന്‍ (21) ആണു പിടിയിലായത്.

പെണ്‍കുട്ടിയുടെ ബന്ധുവിന്‍റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടി മൂന്നു ദിവസം കഴിഞ്ഞ അവസരത്തില്‍ മാതാവിന്‍റെ ചികിത്സയ്ക്കായി കണ്ണനും അവിടെ എത്തിയിരുന്നു.
ഇതിനിടെ ഇരുവരും തമ്മില്‍ പരിചയപ്പെടുകയും മൊബൈല്‍ ഫോണ്‍ വഴിയും മറ്റുമായി കൂടുതല്‍ അടുക്കുകയും ചെയ്തിരുന്നു.

പിന്നീട് ഓച്ചിറയിലെത്തി മേസ്തിരി പണിക്കാരനായ കണ്ണന്‍ പെണ്‍കുട്ടിയേയും കൂട്ടി അരുവിക്കരയിലെത്തുകയും പീഡിപ്പിക്കുകയും ചെയ്തതായാണ്‌ കേസ്.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഓച്ചിറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ കണ്ണനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :