തെരുവുനായ്ക്കളെ വന്ധ്യംകരിക്കാം; അക്രമകാരികളായ അഭിഭാഷകരെ എന്തു ചെയ്യണമെന്ന് സമൂഹം തീരുമാനിക്കട്ടെയെന്നും സെബാസ്‌റ്റ്യന്‍ പോള്‍

അഭിഭാഷകര്‍ക്കെതിരെ സെബാസ്റ്റ്യന്‍ പോള്‍

തൃശൂര്‍| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (16:42 IST)
അഭിഭാഷകര്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍. യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തരാകുന്ന രണ്ട് വിഭാഗങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ഒന്ന് തെരുവു നായ്ക്കളും മറ്റൊന്ന് അഭിഭാഷകരും.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ കേന്ദ്രങ്ങളുണ്ടെന്നും എന്നാല്‍ അക്രമകാരികളായ അഭിഭാഷകരെ എന്തു ചെയ്യണമെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലാത്ത കോടതികള്‍ അടഞ്ഞ കോടതികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യാതൊരു വിശദീകരണവും ഇല്ലാതെ ആക്രമണം നടത്തുന്ന രണ്ട് വിഭാഗമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. വിശദീകരണത്തിന് ഇടനല്കാതെ ആക്രമണം നടത്തുന്നവരാണ് തെരുവുനായ്ക്കള്‍. ഇപ്പോള്‍ അഭിഭാഷകരും അത്തരത്തില്‍ ആയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :