ദേശീയ ആനദിനം ആചരിക്കാതെ കേരളം; ആനദിനാചരണം ഒഴിവാക്കപ്പെടാന്‍ കാരണം വിജിലന്‍സ് കേസ്

ദേശീയ ആനദിനാചരണം ഇന്ന്

തൃശൂര്‍| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (09:03 IST)
ദേശീയ ആനദിനാചരണം ഇന്ന്. എന്നാല്‍, കേരളത്തില്‍ ആനദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എല്ലാ ജില്ലകളിലും സോഷ്യല്‍ ഫോറസ്‌ട്രി വിഭാഗം ആനദിനം ആചരിക്കുമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് അറിയിച്ചു.

2004ല്‍ ആയിരുന്നു കേന്ദ്ര എലിഫന്റ് പ്രൊജക്‌ട് ഒക്‌ടോബര്‍ നാലാം തിയതി ആനദിനമായി ആചരിക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന്, പൂരത്തിന്റെ നാടായ തൃശൂരില്‍ അതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു. 51 ആനകളെ നെറ്റിപ്പട്ടമണിയിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തി. ഗുരുവായൂര്‍ ദേവസ്വം ഉടമസ്ഥതയിലുള്ള പുന്നത്തൂര്‍ കോട്ടയില്‍ നിന്നായിരുന്നു ആനകളെ എത്തിച്ചത്.

ഇതിന് ചെലവവഴിച്ച എട്ടുലക്ഷം രൂപയില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് കേസായതോടെ ദിനാചരണം നിര്‍ത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :