സ്കൂട്ടര്‍ മോഷ്ടാവ് പിടിയില്‍

തിരുവനന്തപുരം| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (13:27 IST)
സ്കൂട്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട് മണ്ണാം‍കോണം സുനില്‍ ഭവനില്‍ സുനില്‍ കുമാര്‍ എന്ന 29 കാരനാണു വിളപ്പില്‍‍ശാല പൊലീസിന്‍റെ പിടിയിലായത്.

വിളപ്പില്‍ശാല കുണ്ടാമൂഴി നന്ദനത്തില്‍ അനില്‍ കുമാറിന്‍റെ സ്കൂട്ടറാണു മോഷണം നടന്നത്. അനില്‍ കുമാര്‍ വീട്ടുവളപ്പില്‍ സ്കൂട്ടര്‍ പൂട്ടിവച്ചിരുന്നു. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ സ്കൂട്ടര്‍ കാണാതാവുകയായിരുന്നു.

വിളപ്പില്‍ശാല എസ്.ഐ ഹേമന്ദ് കുമാറും സംഘവുമാണു പ്രതിയെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :