ഇരുചക്രവാഹന മോഷണം; ആണ്‍വേഷം കെട്ടിയ യുവതി പിടിയില്‍

തിരുവനന്തപുരം| Sajith| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (09:54 IST)
ആണ്‍വേഷം കെട്ടി സ്റ്റൈലായി ഇരുചക്രവാഹന മോഷണം നടത്തി വന്നിരുന്ന യുവതി പൊലീസ് വലയിലായി. തിരുവമ്പാട് ബീച്ച് വാര്‍ഡില്‍ ആറാട്ടുകുളങ്ങര വീട്ടില്‍ മെര്‍ലിന്‍ എന മേഴ്സി ജോര്‍ജ്ജ് (26) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ പിടിയിലായത്.

ജീന്‍സും ടോപ്പും ധരിച്ച് ആണുങ്ങളെപ്പോലെ മുടി മുറിച്ച് ചീകിയൊതുക്കി ട്രെയിനില്‍ കയറി വിവിധ സ്ഥലങ്ങളിലെത്തി പൂട്ടാതെ വച്ചിരിക്കുന്ന സ്ത്രീകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോഷ്ടിക്കുന്നതാണ് യുവതിയുടെ രീതി. കാട്ടാക്കട സ്വദേശിനിയുടെ സ്കൂട്ടര്‍ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് യുവതിയെ കുടുക്കിലാക്കിയത്.

സൈബര്‍ സിറ്റി എ സി അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സി ഐ ഷീന്‍ തറയിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

യുവതി പാലക്കാട്ട് നിന്ന് മോഷ്ടിച്ച മറ്റൊരു വാഹനം എറണാകുളത്തു നിന്ന് പൊലീസ് കണ്ടെടുത്തു. ഇവര്‍ക്കെതിരെ വ്യാജ രേഖ ചമച്ച് ആള്‍മാറാട്ടം നടത്തിയ എന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :