തിരുവനന്തപുരം|
VISHNU.NL|
Last Modified വ്യാഴം, 22 മെയ് 2014 (15:01 IST)
ഇക്കൊല്ലത്തെ സ്കൂള്‍ പ്രവേശനോദ്ഘാടനം മലപ്പുറത്തു നടത്തും ജൂണ്‍ രണ്ടാം തീയതി രാവിലെ പത്തു മണിക്ക് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി തൃക്കുളം സര്‍ക്കാര്‍ ഹൈസ്കൂളില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഇത് നിര്‍വഹിക്കും.
ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അബ്ദു റബ്ബ് അദ്ധ്യക്ഷത വഹിക്കും. ജില്ലാതലത്തിലുള്ള പ്രവേശനോത്സവ പരിപാടികള്‍ക്ക് പു"റമേ, എല്ലാ സ്കൂളുകളിലുംപ്രവേശനോത്സവം വിപുലമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അദ്ധ്യാപക രക്ഷാകര്‍തൃസമിതി, സ്കൂള്‍ മാനേജ്‍മെന്‍റ് കമ്മിറ്റി, സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ മാതൃസംഗമം എന്നിവയുടെ നേതൃത്വത്തിലാണു പരിപാടി നടക്കുന്നത്. ഇതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുപ്പിക്കും.