കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2024 (16:14 IST)

ഇടുക്കി ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച വിഷയത്തില്‍ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൊസൈറ്റിയുടെ കുമളി ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് തൂക്കുപാലം സ്വദേശിയായ സെക്രട്ടറി എന്‍.പി.സിന്ധു (52) അറസ്റ്റിലായത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയുടെ കുമളി ശാഖയില്‍ നടന്ന 1.28 കോടിയുടെ തിരിമറിയില്‍ സിന്ധുവിനു പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. സൊസൈറ്റിയുടെ മുന്‍ മാനേജര്‍ ചക്കുപള്ളം തുണ്ടത്തില്‍ വൈശാഖ് മോഹനനെ നേരത്തേ തന്നെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പേരില്‍ ചിട്ടി ചേര്‍ന്നു ലക്ഷക്കണക്കിനു രൂപയുടെ തിരിമറി നടത്തിയതായാണ് കണ്ടെത്തല്‍.

പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതോടെയാണ് പ്രാഥമിക പരിശോധനയില്‍ തന്നെ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയത്. തുടര്‍ന്നു നല്‍കിയ പരാതിയില്‍ ആദ്യം ലോക്കല്‍ പൊലീസും ഇപ്പോള്‍ ക്രൈം ബ്രാഞ്ചുമാണ് കേസ് അന്വേഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :