പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറി ആണെന്ന് സമ്മതിച്ച് സുരേഷ് ഗോപി

Suresh Gopi Oath Taking Ceremony
Suresh Gopi Oath Taking
നിഹാരിക കെ എസ്| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2024 (11:20 IST)
ആംബുലൻസിൽ കയറിയാണ് താൻ തൃശൂർ പൂര നഗരിയിലെത്തിയതെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നുവെന്നും ആൾക്കൂട്ടത്തിനിടയിലൂടെ നടക്കാൻ ആകുമായിരുന്നില്ലെന്നും സുരേഷ് ഗോപി വാദിച്ചു. അഞ്ച് കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. എന്നാൽ ഗുണ്ടകൾ കാർ ആക്രമിച്ചുവെന്നും ആ സമയം അവിടെയുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

പൂര നഗരിയിൽ എത്തിയത് കാറിൽ ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലൻസിൽ എത്തുന്ന
വീഡിയോ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി തരാതെ ദേഷ്യപ്പെടുകയാണ് ചെയ്തത്. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. പിന്നാലെയാണ് സുരേഷ് ഗോപി ഇപ്പോൾ വിശദീകരണം നൽകിയത്.

തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :