കൊച്ചി|
jibin|
Last Modified വ്യാഴം, 9 ജൂലൈ 2015 (12:56 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കഴിഞ്ഞിരുന്ന അട്ടക്കുളങ്ങര ജയിലിൽ ആൾമാറാട്ടം നടത്തി സരിതയെ കണ്ടത് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറാണെന്ന് റിപ്പോര്‍ട്ട്. സരിതയുടെ അമ്മയോടൊപ്പം വേഷം മാറിയാണ് ഇയാള്‍ ജയിലിലെത്തിയതെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, പ്രദീപ് നാളെ ഹാജരാകണെന്ന് സോളർ കമ്മിഷൻ ആവശ്യപ്പെട്ടു.
സരിതയുടെ അമ്മയ്ക്കൊപ്പം 2013 ജൂലൈ 27ന് എത്തിയത് തോൾ വരെയുള്ള വിഗ് വച്ച, മുഖത്ത് ചായം തേച്ചയാളായിരുന്നുവെന്ന് അട്ടക്കുളങ്ങര ജയിലിലെ ഗാർഡ് കമാൻഡർ ആയിരുന്ന ഡപ്യൂട്ടി പ്രിസൺ ഓഫിസർ പി. ശ്രീരാമൻ നേരത്തെ മൊഴി നൽകിയിരുന്നു. ആദർശ് എന്നയാളാണു ജയിലിലെത്തിയതെന്ന ജയിൽ സൂപ്രണ്ട് നസീറാ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടീം സോളർ കമ്പനിയിലെ മുൻ അസി. വൈസ് പ്രസിഡന്റ് ആദർശിനെ അന്വേഷണ കമ്മിഷൻ ഇന്നലെ വിളിച്ചുവരുത്തിയെങ്കിലും ജയിൽ സന്ദർശിച്ചത് താൻ അല്ലെന്ന് ഇദ്ദേഹം മൊഴി നൽകി. ഇതിനു ശേഷമാണ് ശ്രീരാമന്റെ മൊഴിയെടുത്തത്.
സരിത ജയിലില്‍ വെച്ച് എഴുതിയ കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് പ്രകാരം ഗണേഷ് കൈക്കലാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെ താഴെയിറക്കാന്‍ വരെ തെളിവുകളുള്ള സരിതയുടെ കത്ത് പിടിച്ചെടുത്താന്‍ ഗണേഷിന് മന്ത്രിസ്ഥാനം നല്‍കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കിയിരുന്നതായിട്ടാണ് പുറത്ത് വരുന്ന തെളിവുകള്‍.