കൂടുതല്‍ തെളിവുകളുമായി സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍; ദൃശ്യങ്ങളും ഫോണ്‍ വിളികളുടെ ഓഡീയോ ക്ലിപ്പും ചില നിര്‍ണായക ഫോട്ടോകളും പുറത്തുവിട്ടേക്കും- യുഡിഎഫില്‍ ആകുലത വര്‍ദ്ധിക്കുന്നു

വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍

സരിത എസ് നായര്‍ , സോളാര്‍ കമ്മീഷന്‍ , യുഡിഎഫ് , തെരഞ്ഞെടുപ്പ് , ഉമ്മന്‍ചാണ്ടി
കൊച്ചി| jibin| Last Modified വെള്ളി, 13 മെയ് 2016 (08:44 IST)
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസത്തിന് രണ്ടു ദിവസം മാത്രം അവശേഷിക്കെ യുഡിഎഫില്‍ ആകുലത. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കാനും ഇതിന്റെ വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താനും സരിത എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ എത്തുന്നതാണ് യു ഡി എഫ് ക്യാമ്പില്‍ ആശങ്ക പടര്‍ത്തുന്നത്.

ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും മറ്റ് രേഖകളും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് കൈമാറിയതിന് പിന്നാലെ വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ സരിത എത്തുന്നത് തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തു വിടുന്നതെന്നും കേരളത്തിന് അത് താങ്ങാന്‍ കഴിയില്ലെന്നും നേരത്തെ പലതവണയായി സരിത വെളിപ്പെടുത്തിയിരുന്നു.

ഇന്നു സരിത സോളാര്‍ കമ്മീഷനു നല്‍കുന്ന തെളിവുകള്‍ വീഡിയോ ദൃശ്യങ്ങളും ഫോണ്‍ വിളികളുടെ ഓഡീയോ ക്ലിപ്പും, ചില നിര്‍ണായക ഫോട്ടോകളും ഉണ്ടാകുമെന്നാണ് സൂചന. കമ്മീഷനും ഇന്നു കൈമാറുന്ന തെളിവുകള്‍ പരസ്യമാക്കുമെന്നും സൂചനയുണ്ട്. ഉമ്മന്‍ചാണ്ടി, ചാണ്ടി ഉമ്മന്‍, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് സരിത കമ്മീഷന് മുമ്പ് ഹാജരാക്കിയത്.

യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞാനും എന്റെ കുടുംബവും പിന്നെയില്ലെന്നും, ഉമ്മന്‍ചാണ്ടി ഒരു സൈലന്റ് എലിമിനേറ്ററാണെന്നും പരസ്യമായി പറഞ്ഞ സരിത എന്തിനും തയാറായാണ് കമ്മീഷനില്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഈ സാഹചര്യത്തില്‍ സരിത ഒന്നും പറയാതിരിക്കാനുള്ള നീക്കങ്ങള്‍ ബുധനാഴ്‌ച തന്നെ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നല്‍കിയ തെളിവുകളുടെ വിശദാംശങ്ങളുടെ മൊഴി കമ്മീഷനില്‍ രേഖപ്പെടുത്തുന്നത് പ്രശ്‌നമല്ലെങ്കിലും മാധ്യമങ്ങളോട് സരിത എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചടി ഉറപ്പാകുമെന്ന് നേതൃത്വം തന്നെ വിശ്വസിക്കുന്നുണ്ട്. ദൃശ്യങ്ങളോ തെളിവുകളോ പുറത്തുവരാന്‍ ഇടയാക്കരുതെന്നാണ് ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ...

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ...

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി
സാമ്പത്തികമായി തകര്‍ന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ചൈനയെ ക്ഷണിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി ...

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം