സരിത നാളെ എന്തു പറയും; യുഡിഎഫില്‍ ആകുലത വര്‍ദ്ധിക്കുന്നു, എന്തെങ്കിലും പറഞ്ഞാല്‍ സകലതും തകരുമെന്ന് നേതൃത്വം, സരിതയെ പൂട്ടാന്‍ നീക്കങ്ങള്‍ സജീവം- മുഖ്യമന്ത്രി സമ്മര്‍ദ്ദത്തില്‍!

സരിത ഒന്നും പറയാതിരിക്കാനുള്ള നീക്കങ്ങള്‍ ബുധനാഴ്‌ച തന്നെ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്

 സരിത എസ് നായര്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സോളാര്‍ തട്ടിപ്പ് , സരിത
കൊച്ചി/തിരുവനന്തപുരം| jibin| Last Modified വ്യാഴം, 12 മെയ് 2016 (12:42 IST)
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യുഡിഎഫില്‍ ആകുലത വര്‍ദ്ധിക്കുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ
കൂടുതല്‍ തെളിവുകള്‍ നല്‍കാനും ഇതിന്റെ വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താനും എസ് നായര്‍ക്ക് മെയ് 13ന് സോളാര്‍ കമ്മീഷന്‍ സമയം അനുവദിച്ചതാണ് യുഡിഎഫിനെ വെട്ടിലാക്കിയത്.

ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും മറ്റ് രേഖകളും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് കൈമാറിയതിന് പിന്നാലെ വിശദാംശങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ സരിത എത്തുന്നത് തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്.

ഉമ്മന്‍ചാണ്ടി, ചാണ്ടി ഉമ്മന്‍, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് സരിത കമ്മീഷന് മുമ്പ് ഹാജരാക്കിയത്. രണ്ട് പെന്‍ഡ്രൈവുകളും മറ്റ് രേഖകളും കമ്മീഷന് സരിത നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട കത്ത് സരിത എഴുതിയതാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഉള്ളടത്തക്കെ സാധൂകരിക്കുന്നതാണ് തെളിവുകളാണ് കമ്മീഷനില്‍ നല്‍കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്‌ച സരിത കമ്മീഷനില്‍ മൊഴി നല്‍കുകയും മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്‌താല്‍ അനുകൂല സാഹചര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കുമെന്ന് യുഡിഎഫ് പരോക്ഷമായെങ്കിലും വിശ്വസിക്കുന്നുണ്ട്. സരിതയുടെ ആരോപണങ്ങള്‍ ജനം വിശ്വസിക്കില്ലെന്ന് പറഞ്ഞാല്‍ പോലും തെരഞ്ഞെടുപ്പിന് അവസാന നിമിഷം അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തിരിച്ചടിയാകും. ആരോപണം മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ സരിതയോ അവര്‍ മുഖേനെ ഏതെങ്കിലും ചാനലോ പുറത്തുവിട്ടാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്നാണ് ഉമ്മന്‍ ചാണ്ടിയും സംഘവും ഉറച്ചു വിസ്വസിക്കുന്നത്.

ഈ സാഹചര്യത്തില്‍ സരിത ഒന്നും പറയാതിരിക്കാനുള്ള നീക്കങ്ങള്‍ ബുധനാഴ്‌ച തന്നെ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നല്‍കിയ തെളിവുകളുടെ വിശദാംശങ്ങളുടെ മൊഴി കമ്മീഷനില്‍ രേഖപ്പെടുത്തുന്നത് പ്രശ്‌നമല്ലെങ്കിലും മാധ്യമങ്ങളോട് സരിത എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചടി ഉറപ്പാകുമെന്ന് നേതൃത്വം തന്നെ വിശ്വസിക്കുന്നുണ്ട്. ദൃശ്യങ്ങളോ തെളിവുകളോ പുറത്തുവരാന്‍ ഇടയാക്കരുതെന്നാണ് ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞാനും എന്റെ കുടുംബവും പിന്നെയില്ലെന്നും, ഉമ്മന്‍ചാണ്ടി ഒരു സൈലന്റ് എലിമിനേറ്ററാണെന്നും പരസ്യമായി പറഞ്ഞ സരിത എന്തിനും തയാറായാണ് കമ്മീഷനില്‍ നാളെ എത്തുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തു വിടുന്നതെന്നും കേരളത്തിന് അത് താങ്ങാന്‍ കഴിയില്ലെന്നുമാണ് സരിത പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും ...

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി
വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ലെന്നും വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ...

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ...

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ
ചെന്നൈയില്‍ ബിജെപിയുടെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്‌ക്കൊടുവിലാണ് ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി
2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...