ഭരണത്തുടർച്ചയുണ്ടാകുമെന്ന് ആന്റണി പോലും വിശ്വസിക്കുന്നില്ല; കോണ്‍ഗ്രസിലെ വൈരുദ്ധ്യങ്ങളാണ് പുറത്തു വരുന്നത്- കാനം

കോണ്‍ഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാൻ സാധിക്കുമെന്ന് ജനം വിശ്വസിക്കുന്നില്ല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കാനം രാജേന്ദ്രൻ , എകെ ആന്റണി , ബി‌ജെപി , തെരഞ്ഞെടുപ്പ്
കോഴിക്കോട്| jibin| Last Modified വ്യാഴം, 5 മെയ് 2016 (13:20 IST)

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എകെ ആന്റണിയുടെയും പ്രസ്‌താവനകളില്‍ നിന്ന് കോണ്‍ഗ്രസിലെ വൈരുദ്ധ്യങ്ങളാണ് പുറത്തു വരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ വിജയത്തെക്കുറിച്ച് അസത്യ പ്രസ്താവന നടത്താൻ താനില്ലെന്നാണ് ആന്റണി പറയുന്നത്. തോല്‍‌വി മുന്നില്‍ കണ്ടാണ് ആന്റണി സംസാരിക്കുന്നതെന്നും കാനം പറഞ്ഞു.

കോണ്‍ഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാൻ സാധിക്കുമെന്ന് ജനം വിശ്വസിക്കുന്നില്ല. ബി‌ജെപിയില്ലാത്ത നിയമസഭയെക്കുറിച്ച് ആന്റണി സംസാരിക്കുമ്പോൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ആരുമായും കൂട്ടുകൂടാനാണ് ഉമ്മൻചാണ്ടി ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ ചോദ്യം ചെയ്യാനുള്ള അവസരമാണു തെരഞ്ഞെടുപ്പിലൂടെ കൈവന്നിരിക്കുന്നത്. പെരുമ്പാവൂരിൽ മാധ്യമപ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് ശരിയായ നടപടിയല്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ കൈക്കരുത്തുകൊണ്ട് നേരിടുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. സത്യങ്ങള്‍ പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും കാനം കോഴിക്കോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :