സരിത സൂപ്പര്‍ താരം; ഗള്‍ഫുകാരന്റെ ഭാര്യയെ കാണാന്‍ വന്‍ തിരക്ക്

തിരുവനന്തപുരം| Last Modified ബുധന്‍, 7 ജനുവരി 2015 (15:51 IST)
സോളാര്‍ കേസിലെ വിവാദനായിക സരിത എസ് നായര്‍ യൂട്യൂബിലും വന്‍ ഹിറ്റ്.സരിത നായികയായ ഗള്‍ഫുകാരന്റെ ഭാര്യ എന്ന ചിത്രം 'ഗള്‍ഫുകാരന്റെ ഭാര്യ' ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച റിലീസായ ചിത്രം ഇതിനോടകം എഴുപതിനായിരത്തോളം പേരാണ് കണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഗള്‍ഫുകാരന്റെ ഭാര്യയായാണ് സരിത വേഷമിടുന്നത്.

ഗള്‍ഫുകാരുടെ ഭാര്യമാരോട് സമൂഹത്തിലുള്ളവര്‍ക്ക് തോന്നുന്ന പൊതുവികാരത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ടോണി എന്ന കഥാപാത്രം ഗള്‍ഫുകാരന്റെ ഭാര്യയെ വലയിലാക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

15 മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് സരിത അഭിയിച്ചിരിക്കുന്നത്. ഹരീഷ് ചന്ദ്രന്‍ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രം സംവിധാം ചെയ്തിരിക്കുന്നത് ജോഷി മേടയിലാണ്.സമൂഹത്തിലെ കപടസദാചാരബോധത്തെ വിമര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ സംവിധായകര്‍ പറയുന്നത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടീം പുളിശേരിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :