പിണറായിക്ക് മുഖ്യമന്ത്രിയാകുന്നതിന് വി എസ് വഴിമാറികൊടുക്കുമെന്ന് വിശ്വസിക്കുന്നു; ശാരദ ടീച്ചർ

പിണറായിക്ക് മുഖ്യമന്ത്രിയാകുന്നതിന് വി എസ് വഴിമാറികൊടുക്കുമെന്ന് വിശ്വസിക്കുന്നു; ശാരദ ടീച്ചർ

കണ്ണൂർ| aparna shaji| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (12:02 IST)
തെരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ. പിണറായിക്ക് മുഖ്യമന്ത്രി ആകുന്നതിനായി പ്രതിപക്ഷ നേതാവ് വഴിമാറികൊടുക്കുമെന്ന പ്രതീക്ഷയിലാണ് ശാരദ ടീച്ചർ.

പിണറായി മുഖ്യമന്ത്രിയായ് തനിയ്ക്ക് വീണ്ടും ക്ലിഫ്ഹൗസിൽ എത്താമെന്നും ഇ കെ നായനാർ അധികാരത്തിൽ നിന്നും ഒഴിഞ്ഞതിന്ശേഷം ഒരിക്കല്പോലും താൻ ക്ലിഫ്ഫൗസിൽ എത്തിയിട്ടില്ലെന്നും അറിയിച്ചു. ഒരു ചാനൽ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശാരദ ടീച്ചർ.

നാമനിർദേശപത്രിക നൽകുന്നതിന് മുൻപ് പിണറായി വിജയൻ ശാരദ ടീച്ചറുടെ ഭവനത്തിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ധർമ്മടത്ത് വിജയിച്ചാൽ മാത്രം പോര മുഖ്യമന്ത്രിയാകണമെന്നും സന്ദർശനത്തിൽ ശാരദ ടീച്ചർ പിണറായിയോട് ആവശ്യപ്പെട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :