ആർത്തവം അശുദ്ധിയാണെങ്കിൽ ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്: ശാരദക്കുട്ടി

Sumeesh| Last Updated: ശനി, 6 ഒക്‌ടോബര്‍ 2018 (14:49 IST)
ആർത്തവം അശുദ്ധിയാണെന്ന നിലപാടുകളെയും ചർച്ചകളെയും രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. അർത്തവം അശുദ്ധിയാണെങ്കിൽ ഇനി മേലിൽ ഒരൊറ്റ ഭക്തനും ആർത്തവമുള്ള സ്ത്രീകളെ വിവാഹം കഴിക്കരുത് എന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്.

എസ്.ശാരദക്കുട്ടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :