സ്ത്രീ സമത്വമെന്ന് കോൺഗ്രസ് പറഞ്ഞത് വെറുതെയോ? - ബിജെപിയുടേയും കോൺഗ്രസിന്റേയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ദേവസ്വം മന്ത്രി

ശബരിമല വിധി ആയുധമാക്കി വോട്ട് പിടിക്കാൻ കോൺഗ്രസും ആർ എസ് എസും, റിവ്യു ഹർജിക്ക് പോകേണ്ടവർക്ക് പോകാം: ദേവസ്വം മന്ത്രി

അപർണ| Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (08:36 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധി സർക്കാരിനെതിരെ ആയുധമാക്കി പ്രചരിപ്പിക്കുകയാണ് കോൺഗ്രസും ആർ എസ് എസും. വിശ്വാസങ്ങളെ തകർക്കുന്നതാണ് വിധിയെന്നും സർക്കാർ റിവ്യു ഹർജി നൽകാത്തത് മറ്റെന്തോ മനസ്സിൽ കണ്ടാണെന്നും മറ്റ് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു.

കേസില്‍ സുപ്രീകോടതി വിധി എങ്ങനെ ഉണ്ടായി എന്നത് മറച്ചുവെച്ചാണ് ആര്‍.എസ്.എസും ബി.ജെ.പിയും സര്‍ക്കാരിനതിരെ കള്ള പ്രചാരണം നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

നേരത്തേ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന നിലപാടും ലിംഗ സമത്വം എന്നതായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു. കള്ള പ്രചാരണങ്ങള്‍ നടത്തി ദീര്‍ഘകാലം നില്‍ക്കാനാകില്ല. ചെന്നിത്തല കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. വോട്ട് കിട്ടാന്‍ കോണ്‍ഗ്രസ് നടത്തുന്ന കാര്യം കോണ്‍ഗ്രസിന്റെ നാശത്തിനേ വഴിവെക്കൂ.


നിലവിലെ വിധി അനുസരിച്ച് സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ബാധ്യത പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇല്ലെങ്കിൽ അത് കോടതിയലക്ഷ്യമാകും.

റിവ്യൂ ഹരജിക്ക് പോകേണ്ടവര്‍ക്ക് പോകാമെന്നും മന്ത്രി വ്യക്തമാക്കി. ബി.ജെ.പി മുഖപത്രത്തില്‍ വന്ന ലേഖനം പ്രസക്തമാണെന്നും ദേവസ്വംമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :