സാലറി ചാലഞ്ച്; വിസമ്മതം പ്രകടിപ്പിച്ച ഒൻപത് പൊലീസുകാരെ സ്ഥലം മാറ്റി

സാലറി ചാലഞ്ച്; വിസമ്മതം പ്രകടിപ്പിച്ച ഒൻപത് പൊലീസുകാരെ സ്ഥലം മാറ്റി

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (10:34 IST)
സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തിരുന്ന പൊലീസുകാരെ സ്ഥലം മാറ്റി. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ ഒമ്പത് പൊലീസുകാരെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയെന്നാണ് ആരോപണം. എന്നാല്‍ പ്രതികാര നടപടിയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് ഒരുമാസത്തെ ശമ്പളം നൽകാനാകില്ലെന്ന് പറഞ്ഞ സീനിയർ തസ്‌തികകളിൽ ഇരിക്കുന്നവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരെല്ലാം സീനിയർ തസ്തികകളില്‍ ഉള്ളവരാണ്. നാല്‍പതോളം ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഉള്ളപ്പോഴാണ് അതു പരിഗണിക്കാതെ ഇവരെ സ്ഥലംമാറ്റിയിരിക്കുന്നത്.

സാലറി ചാലഞ്ചിന് വിസമ്മതം പ്രകടിപ്പിച്ചവർക്കെതിരെ നടപടികൾ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് സർക്കാർ ഇതിന് മുൻപ് പറഞ്ഞിരുന്നു. ഈ സ്ഥലം സാധാരണ നടപടിയാണെന്നും വിസമ്മതം പ്രകടിപ്പിച്ചതിന് നടപടി എടുത്തതല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :