കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉപരോധത്തിനിടെ കുഴഞ്ഞു വീണു

കോഴിക്കോട്| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (16:03 IST)
കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാം ഡിവൈഎഫ് ഐയുടെ ഉപരോധത്തിനിടെ കുഴഞ്ഞു വീണു.

അസിസ്റന്റ് ഗ്രേഡ് നിയമത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചാന്‍സലറെ ഉപരോധിച്ചത്. ഉപരോധത്തിനിടെ വി സി കുഴഞ്ഞു വീഴുകയായിരുന്നു.

പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചക്ക് വി.സി ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് നിയമനത്തിനു വേണ്ടിയുള്ള ഇന്‍റര്‍വ്യൂ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു സംഭവം. വി.സിയെ രാമനാട്ടുകരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :