സര്‍ക്കാരിന്റേത് പ്രയോഗികതയല്ല, ഒത്തുകളിയാണെന്ന് കെസിബിസി

കൊച്ചി| Last Updated: ചൊവ്വ, 23 ഡിസം‌ബര്‍ 2014 (19:08 IST)
മദ്യനയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി.കോടികള്‍ ചാക്കില്‍ കെട്ടിക്കൊണ്ടുവരുന്ന അബ്കാരികള്‍ക്ക് മുന്നില്‍ അധികാരികള്‍ കൈകൂപ്പി നില്‍ക്കുകയാണെന്ന്
സമിതി ആരോപിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കെസിബിസിയുടെ സമരപ്രഖ്യാപന കണവെന്‍ഷനിലാണു സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നത്.

മദ്യലോബികള്‍ക്ക് ഒപ്പം നില്‍ക്കുകയാണെങ്കില്‍ അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വരില്ലെന്നും സമിതി മുന്നറിയിപ്പ് നല്‍കി. ദ്ദേശീയ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മദ്യലോബിയെ അനുകൂലിക്കുന്നവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തുന്നതും പരിഗണനയിലാണെന്നും സമിതി അറിയിച്ചു.

ഇതുകൂടാതെ പുതിയ മദ്യനയത്തില്‍ പ്രതിഷേധിച്ച് കെസിബിസി മദ്യവിരുദ്ധസമിതി സര്‍ക്കാരിനെതിരെ സമരം നടത്താനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി ഒന്നിനു കൊച്ചിയില്‍ നില്‍പ്പുസമരം നടത്തുമെന്ന് സമിതി വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :