വീട്ടമ്മയെ കൊലപ്പെടുത്തി ‌വീപ്പയ്ക്കുള്ളിലാക്കി കോണ്‍‌ക്രീറ്റ് ചെയ്തത് മകളുടെ കാമുകന്‍

കൊച്ചി, ബുധന്‍, 14 മാര്‍ച്ച് 2018 (16:21 IST)

വീട്ടമ്മ, ശകുന്തള, വീപ്പ, കോണ്‍ക്രീറ്റ്, കായല്‍, കൊലപാതകം, Murder, Shakunthala, Lake, Kochi

കൊച്ചിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് കായലിലെറിഞ്ഞത് മകളുടെ കാമുകന്‍. കൊല്ലപ്പെട്ട ശകുന്തളയുടെ മകളുടെ കാമുകനായ തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കകം സജിത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
 
ശകുന്തളയുടെ മൃതദേഹം വീപ്പയിലാക്കി മറവുചെയ്യാന്‍ ഒരു സുഹൃത്തിന്‍റെ സഹായം ലഭിച്ചിരുന്നു. ഈ സുഹൃത്തിനെ പൊലീസ് തിരിച്ചറിയുകയും അയാളില്‍ നിന്ന് അന്വേഷണം സജിത്തിലേക്ക് എത്തുകയുമായിരുന്നു. എന്നാല്‍ അതിനോടകം തന്നെ സജിത്തും മരിച്ചു.
 
ശകുന്തളയെ 2016 സെപ്റ്റംബറിലാണ് കാണാതായത്. മൃതദേഹം ലഭിക്കുന്നത് ഈ വര്‍ഷം ജനുവരിയിലും. വീപ്പയ്ക്കുള്ളില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. പൊട്ടിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്.
 
അസ്ഥികൂടം മാത്രമായിരുന്നു വീപ്പയ്ക്കുള്ളില്‍ അവശേഷിച്ചത്. മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍‌ക്രീറ്റ് ചെയ്ത് കായലിലെ ചെളിക്കുള്ളില്‍ താഴ്ത്തുകയായിരുന്നു. കായല്‍ക്കരയില്‍ മതില്‍ പണിയുന്നതിനായി മണ്ണുമാന്തിയുപയോഗിച്ച് ചെളി കോരിയപ്പോഴാണ് വീപ്പയും കരയിലെത്തിയത്. പിന്നീട് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.
 
ശകുന്തളയുടെ കൊലപാതകം തെളിയുമെന്നും അന്വേഷണം തന്നിലേക്കെത്തുമെന്നും മനസിലാക്കി സജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്വന്തം നാട്ടിലെ കർഷകർക്ക് വിലയില്ല? വയൽക്കിളികളുകളുടെ സമരപന്തലിന് തീയിട്ട് സിപിഐഎം

കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരപ്പന്തലിന് സി പി ഐ എം അനുകൂലികൾ തീയിട്ടു. സമരക്കാരെ ...

news

ബിഡിജെ‌എസ് ഇടതുപക്ഷത്തേക്കോ? സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി!

ബി ജെ പിയുമായി അകന്നുനില്‍ക്കുന്ന ബി ഡി ജെ എസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. ഇതുസംബന്ധിച്ച ...

news

സഹപാഠികള്‍ ഹാ‌ള്‍ ടിക്കറ്റ് കീറി; മനം‌നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പ്രണയാഭ്യര്‍ത്ഥ നിരസിച്ച പെണ്‍കുട്ടി നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍. പ്രണയാഭ്യര്‍ത്ഥ ...

news

സർക്കാരിന് ആശ്വാസം; ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ

ഷുഹൈബ് വധത്തിൽ സി ബി ഐ അന്വേഷണത്തിന് ജസ്റ്റിസ് കമാല്‍ പാഷെയുടെ ഉത്തരവ് സ്റ്റേ ചെയ്ത് ...

Widgets Magazine